വി.ഒ ചെറിയാൻ ഹുസ്റ്റണിൽ നിര്യാതനായി
Saturday, October 22, 2016 2:47 AM IST
ഹുസ്റ്റൺ: അടൂർ, വാഴവിളയിൽ വി.ഒ ചെറിയാൻ (ജോമി– 60) ഹുസ്റ്റണിൽ നിര്യാതനായി. അടൂർ കണ്ണംകോട് മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. അടൂർ സെന്റ് സിറിൾസ് കോളജിന്റെ സൂപ്രണ്ടായിരുന്ന ജോയി 2012ൽ റിട്ടയേർഡ് ആകുകയും 2015 ഒക്ടോബർ മുതൽ ഹുസ്റ്റണിൽ മകളോടൊപ്പം താമസിച്ചു വരുകയായിരുന്നു.

ഓർത്തഡോക്സ് സഭയുടെ കാലം ചെയ്ത പരമാദ്ധ്യക്ഷൻ അഭി. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയന്റെ സഹോദരീ പുത്രനാണ് ജോയി.

ഭാര്യ: സുനു ചെറിയാൻ. മകൻ: ചെസ്വിൻ ചെറിയാൻ (ദുബായ്), മകൾ: ചെയ്സ് (നീതു), മരുമകൻ: അജിത് മാത്യൂ. കൊച്ചുമകൻ: മീഖ. സഹോദരങ്ങൾ: വി.ഒ രാജൂ, വി.ഒ വർഗീസ്, വി.ഒ മാത്യൂ, വി.ഒ ജേക്കബ്, വി.ഒ ജോൺ, ലാലി മാത്യൂ.

പൊതുദർശനം ഒക്ടോബർ 23 ഞായറാഴ്ച 2.30 മുതൽ 5.30 വരെ ഹുസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: എം.ജി മാത്യൂ (281 857 3088).

റിപ്പോർട്ട്: ബെന്നി പരിമണം