സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ കിഴക്കൻ പ്രവിശ്യക്ക് പുതിയ നേതൃത്വം
Friday, October 21, 2016 8:16 AM IST
ദമാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിയാസ് ഇസ്മായിൽ (പ്രസിഡന്റ്), ബൈജു കുട്ടനാട്, എസ്.എം. ഷരീഫ്, നിറാസ് യൂസുഫ് (വൈസ് പ്രസിഡന്റുമാർ), ജോർജ് നെറ്റോ (ജനറൽ സെക്രട്ടറി), ജോഷി ബാഷ, കെ. കൃഷണകുമാർ, മോഹൻകുമാർ, എസ്. അനിൽകുമാർ (ജോ. സെക്രട്ടറിമാർ), നൗഷാദ് അബ്ദൽ കാദർ (ട്രഷറർ) എന്നിവരേയും കൺവീനർമാരായി നസീർ അലി പുന്നപ്ര (കുടുംബവേദി), നിസാർ മാന്നാർ (ജീവകാരുണ്യം വിഭാഗം), സിറാജ് ആലപ്പി (കലാവേദി), യഹിയ കോയ (കായിക വേദി), സയദ് ഹംദാനി (സാഹിത്യ സഭ), റാസി ഷെയ്ഖ് പരീത് (അക്കാഡമിക്) എന്നിവരെയും രക്ഷാധികാര സമിതി ചെയർമാനായി കെ.എം. ബഷീറിനേയും അംഗങ്ങളായി പി.ജെ.ജെ. ആന്റണി, സാജിദ് ആറാട്ടുപുഴ, ബിജു കല്ലുമല എന്നിവരെയും തെരഞ്ഞെടുത്തു.

തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗം ചേർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നഫ്സൽ അബ്ദുൽ റഹ്മാൻ, ഗോപാലകൃഷ്ണൻ നായർ, കെ.വി. മാത്യു, നവാസ് ജലീൽ, പോൾ പൗലോസ്, റോയി കല്ലിശേരി, എ.ആർ. സലാം അബ്ദുൽ റഹ്മാൻ, ശശിന്ദ്രൻ കുരിപ്പുഴ, നവാസ് ഹമീദ് കോയ, അൻസാർ ആധിക്കാട്ടുകുളങ്ങര, കമറുദീൻ അബ്ദുൽ ജബാർ, ഷാജി ജമാൽ,അശോക്കുമാർ,മുരളി ചെട്ടികുളങ്ങര, എ.ജി.സി. മേനോൻ, സിറാജ് കരുമാടി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.