ഡാളസ് സെന്റ് പോൾസ് യുവജനസഖ്യം കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ
Friday, October 21, 2016 4:08 AM IST
ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വാർഷിക കൺവൻഷൻ ഒക്ടോബർ 21, 22 (വെള്ളി, ശനി) തീയതികളിൽ നടക്കും.

മസ്കിറ്റ് ബാർണിസ് ബ്രിഡ്ജിൽ സ്‌ഥിതി ചെയ്യുന്ന സെന്റ് പോൾസ് ദേവാലയത്തിലാണ് കൺവൻഷൻ. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ശുശ്രൂഷകളിൽ പശസ്ത വചന പ്രഘോഷകനും വചന പണ്ഡിതനുമായ ഡെനീഷ് ഇ. ജോസഫ് വാരിയാപുരം മുഖ്യപ്രാസംഗികനായിരിക്കും.

കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഷൈജു പി. ജോൺ, സഖ്യം സെക്രട്ടറി അജു മാത്യു എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ