ഹൃദയത്തിൽ കുത്തേറ്റ ഇന്ത്യൻ അമേരിക്കൻ യുവാവ് ഗുരുതരാവസ്‌ഥയിൽ
Friday, October 21, 2016 4:07 AM IST
ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ ഇന്ത്യൻ അമേരിക്കൻ യുവാവ് ഇക്വിന്ദർ പാബ്ലാ (21) സ്ക്രൂ െരഡെവർ കൊണ്ടുളള കുത്തേറ്റ് പ്ലാനൊ മെഡിക്കൽ സെന്ററിൽ ഗുരുതരാവസ്‌ഥയിൽ കഴിയുന്നതായി ടെക്സസ് പോലീസ് ഡിപ്പാർട്ട്മെന്റ് അധികൃതർ വെളിപ്പെടുത്തി.

ഒക്ടോബർ 16 നായിരുന്നു സംഭവം. റിച്ചാർഡ്സനിലുളള ഹുക്കാ ലോഞ്ചിൽ നിന്നും പാർക്കിംഗ് ലോട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് പുറത്തേക്കിറങ്ങിയതായിരുന്നു ഇക്വിന്ദർ. ഇതിനിടെ പുറത്തിറങ്ങിയ ഇക് വിന്ദറിന്റെ കൂട്ടുകാരിയെ മൂന്നു യുവാക്കൾ സമീപിച്ചു. കൂട്ടുകാരിയുടെ കൂടെ ഉണ്ടായിരുന്ന സഹോദരനെ അക്രമിക്കുന്നതു കണ്ടു തടയാൻ എത്തിയതായിരുന്നു ഇക്വിന്ദർ. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് നെഞ്ചത്ത് സ്ക്രൂ െരഡെവർ കൊണ്ട് കുത്തേറ്റത്. സംഭവമയത്ത് നിരവധി പേർ ഉണ്ടായിരുന്നുവെങ്കിലും പോലീസ് എത്തിയശേഷമാണ് ഇക്വിന്ദറിനെ ആശുപത്രിയിലേക്കു മാറ്റിയത്. ആറു മിനിട്ടോളം ഓക്സിജൻ ലഭിക്കാതെ കിടന്ന യുവാവിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി സഹോദരി ഗൂർ പ്രീത പറഞ്ഞു. സംഭവത്തിനു ഉത്തരവാദിയായ ഒരു യുവാവിനെ പോലീസ് പിടി കൂടിയെങ്കിലും നിസാര വകുപ്പുകൾ ചേർത്ത് കേസെടുത്ത പ്രതിയെ ജാമ്യത്തിൽ വിട്ടു.

ഇന്ത്യാ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് സൗജന്യമായി വൃക്ഷ തൈകൾ കയറ്റി അയയ്ക്കുന്ന ലാക്കർ എന്ന സ്‌ഥാപനത്തിന്റെ സ്‌ഥാപകൻ കൂടിയാണ് ഇക്വിന്ദർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ