മാഞ്ചസ്റ്റർ നൈറ്റ് വിജിൽ 21ന്
Friday, October 21, 2016 4:05 AM IST
മാഞ്ചസ്റ്റർ: ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തിൽ എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന മാഞ്ചസ്റ്റർ നൈറ്റ് വിജിൽ ഒക്ടോബർ 21ന് (വെള്ളി) രാത്രി ഒമ്പതു മുതൽ 22ന് (ഞായർ) പുലർച്ചെ രണ്ടു വരെ നടക്കുമെന്ന് ജീസസ് യൂത്ത് മാഞ്ചസ്റ്റർ ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത ധ്യാനഗുരുവായ ഫാ. തോമസ് കൊളങ്ങാടൻ ഒഎഫ്എം ആണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

അഖണ്ഡ ജപമാല, വിശുദ്ധ കുർബാന, സ്തുതിപ്പുകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, കുമ്പസാരം, ആന്തരിക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജയ്സൺ മേച്ചേരിൽ 7915652674, ജോബി വർഗീസ് 7825871317

വിലാസം: സെന്റ് ജോസഫ് ചർച്ച്, പോർട്ട്ലാന്റ് ക്രസന്റ്, ലോംഗ്സൈറ്റ്, മാഞ്ചസ്റ്റർ, MI3 0 BU.

റിപ്പോർട്ട്: അലക്സ് വർഗീസ്