ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനി ഉദ്ഘാടനം ചെയ്തു
Friday, October 21, 2016 1:14 AM IST
ആൽബനി (ന്യൂയോർക്ക്): ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനി (ഐഎഎൻഎഎ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ എട്ടിനു ശനിയാഴ്ച ക്രൈസ്റ്റ് ഔവർ ലൈറ്റ് ചർച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളിൽ നടന്നു. കോൺഗ്രസ്മാൻ പോൾ ടോംഗോ, ഡോ. ആനി പോൾ (റോക്ക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ), സാറാ ഗബ്രിയേൽ (പ്രസിഡന്റ്, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക) എന്നിവർ മുഖ്യാതിഥികളായിരുന്നു.

ആൽബനിയിലെ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. ജോസഫ് വർഗീസിന്റെ പ്രാർത്ഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ഐഎഎൻഎ പ്രസിഡന്റ് സുജാ തോമസ് എല്ലാവർക്കും സ്വാഗതമാശംസിച്ചതോടൊപ്പം ഇങ്ങനെയൊരു സംഘടന രൂപീകരിക്കാനുണ്ടായ കാരണങ്ങളും വിശദീകരിച്ചു.

തുടർന്നു മുഖ്യാതിഥികളായ കോൺഗ്രസ്മാൻ പോൾ ടോംഗോ, ഡോ. ആനി പോൾ, സാറാ ഗബ്രിയേൽ എന്നിവരോടൊപ്പം, റവ. ഫാ. ജോസഫ് വർഗീസ്, ഡോ. മഞ്ജുനാഥ് (മെഡിക്കൽ ഡയറക്ടർ, ആൽബനി മെഡിക്കൽ സെന്റർ), രാം മോഹൻ ലാലുക്കോട്ട (പ്രസിഡന്റ്, െരടെസിറ്റി ഇന്ത്യാ അസ്സോസിയേഷൻ), ജേക്കബ് സിറിയക് (പ്രസിഡന്റ്, ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ), സുജാ തോമസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഐഎഎൻഎഎയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനിയുടെ വെബ്സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.



ഷിക്കാഗോയിൽ നിന്ന് ആൽബനി വരെ യാത്ര ചെയ്ത് സമ്മേളനത്തിൽ പങ്കെടുത്ത സാറാ ഗബ്രിയേലിനെ സദസിന് പരിചയപ്പെടുത്തിയത് മിനി തര്യൻ ആയിരുന്നു. ഡോ. ജെന്നി റൊമേരോ എം.ഡി. (ഒങ്കോളജിസ്റ്റ്) ക്യാൻസർ സ്ക്രീനിംഗിനെക്കുറിച്ച് സംസാരിച്ചു. ക്യാൻസർ രോഗനിവാരണം, പ്രതിവിധി, പ്രതിരോധം എന്നിവയെക്കുറിച്ച് ഡോ. ജെന്നി വിശദീകരിച്ചു. അതോടൊപ്പം നഴ്സുമാർക്ക് സമൂഹത്തിനു നൽകാവുന്ന സേവനങ്ങളെക്കുറിച്ചും പരാമർശിച്ചു. ആൽബനിയിലെ നഴ്സ് സമൂഹത്തിന് എല്ലാ ആശംസകളും അവർ നേർന്നു.

തുടർന്നു ഡോ. മഞ്ജുനാഥ് (മെഡിക്കൽ ഡയറക്ടർ, ആൽബനി മെഡിക്കൽ സെന്റർ), റവ. ഫാ. ജോസഫ് വർഗീസ് (വികാരി, സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, ആൽബനി), പീറ്റർ തോമസ് (ബോർഡ് ചെയർമാൻ, െരടെസിറ്റി ഇന്ത്യാ അസോസിയേഷൻ, ആൽബനി), ജേക്കബ് സിറിയക് (പ്രസിഡന്റ്, ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷൻ, ആൽബനി) എന്നിവർ ആശംസാപ്രസംഗം നടത്തി.

രചനാ മാത്യുവിന്റെ ഭരതനാട്യം (എന്നും എപ്പോഴും), അന്നാബെൽ ട്രീസാ ജിജി, അന്നലിസ് തെരേസാ ജിജി, ജിയ മരിയ ജോബ് എന്നീ കുട്ടികളുടെ സംഘഗാനം, ആൽഫാ മത്തായി, അഞ്ജന കുര്യൻ, അഞ്ജലി കുര്യൻ, അന്നാബെൽ ട്രീസാ ജിജി, അന്നലിസ് തെരേസാ ജിജി എന്നീ കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, ആൻഡ്രിയാ തോമസിന്റെ ഫ്യൂഷൻ ഡാൻസ് എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടി. ആൻ തോമസ് (കൾച്ചറൽ പ്രോഗ്രാം), അമൽ തോമസ് എന്നിവർ എം.സി.മാരായി പ്രവർത്തിച്ചു. ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ആൽബനി സെക്രട്ടറി സപ്ന മത്തായി നന്ദിപ്രകടനം നടത്തി. കൂടുതൽ വിവരങ്ങൾക്ക്: സുജ തോമസ് 518 542 0276, സപ്ന മത്തായി 518 428 5061. വെബ്: www.ianaa.nursingnetwork.com

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ