ആലപ്പുഴ ജില്ലാ കലാ സാംസ്കാരിക വേദി ഓണം ആഘോഷിച്ചു
Thursday, October 20, 2016 6:10 AM IST
ജിദ്ദ: ആലപ്പുഴ ജില്ലാ കലാസാംസ്കാരിക വേദി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. താലപ്പൊലി ഏന്തിയ ബാലികമാരുടെയും കലാവേദി കുടുംബിനികളുടെയും അകമ്പടികളോടെ ഘോഷ യാത്രയായി മാവേലിയെ വരവേറ്റതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.

അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ ഓണ സദ്യക്കുപുറമെ കായിക മത്സരവും കലാപരിപാടികളും അരങ്ങേറി. കലാ കായിക മത്സരങ്ങളിൽ വിജയികളായ ഷിഹാന ഷാനവാസ്, സുബ്ഹാന, ടാനിയ, സുഹാന, ഐറിൻ, ക്രിസ്റ്റി, ആരോൺ, ഫാത്തിമ, ഹാജറ, തരുൺ, അഭിജിത്, ജോയൽ ജോൺ, പ്രണബ് പ്രദീപ്, ജെഫി, പ്രവീണ, അനഘ, ആമിന, തോമസ്, പ്രദീപ് പുന്തല, ബിന്ദു സോണി, സുബി പ്രദീപ്, വിശാന്തി കൃഷ്ണ, സുജ ജേക്കബ്, മിനി ആന്റണി, സുമി ഷലീർ, ജോളി ജോൺ, ധന്യ അനിൽ, അനീഷ, റോസിലി എന്നിവർക്ക് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. മിർസ ഷെരീഫും സംഘവും അവതരിപ്പിച്ച ഗാനമേള ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഉറി അടി മത്സരത്തോടെ ഓണാഘോഷം സമാപിച്ചു.

പ്രദീപ് പുന്തല, സലിം കണ്ണനാം കുഴി, ജോൺ വി. കറ്റാനം, ഉമ്മൻ മത്തായി, രഞ്ജിത് ചെങ്ങന്നൂർ, സിറാജ്, സിയാദ് ചുനക്കര, അനൂപ് മാവേലിക്കര, അനിൽ ചുനക്കര, ഷലീർ കായംകുളം, ഷെരീഫ് വെട്ടിയാർ, ജേക്കബ്, ശിവൻ പിള്ള എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ