ബോയിംഗ് ബോയിംഗ് ഒക്ടോബർ 28, 30, നവംബർ നാല്, അഞ്ച് തീയതികളിൽ
Thursday, October 20, 2016 6:10 AM IST
മെൽബൺ: കേരളത്തിലെ പ്രമുഖ കലാതാരങ്ങളെല്ലാം ഒന്നിക്കുന്ന ആഘോഷരാവിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ‘ബോയിംഗ് ബോയിംഗ്’ എന്ന സംഗീത, നൃത്ത, ഹാസ്യ പരിപാടിക്കായി ഒട്ടുമിക്ക പ്രവാസി മലയാളികളും തയാറായിക്കഴിഞ്ഞു.

ഒക്ടോബർ 28ന് (വെള്ളി) വൈകുന്നേരം 6.30ന് കെന്നഡി ബാപ്റ്റിസ്റ്റ് കോളജ് ഹാളിലും 30ന് (ഞായർ) വൈകുന്നേരം 5.30ന് മെൽബൺ കിംഗ്സ്റ്റൺ സിറ്റി ഹാളിലും നവംബർ നാലിന് വൈകുന്നേരം 5.30ന് അഡ്ലെയ്ഡ് ക്രിസ്ത്യൻ ഫാമിലി സെന്ററിലും അഞ്ചിന് വൈകുന്നേരം ആറിന് സിഡ്നി UNSW സയൻസ് തിയറ്ററിലുമാണ് ഷോ അരങ്ങേറുക.

വിനീതിനെ കൂടാതെ മിയ ജോർജ്, ഷംന കാസിം, ഷാൻ റഹ്മാൻ, അരുൺ ഗോപൻ, കാവ്യ അജിത് തുടങ്ങിയ ഗായകരും ഡാൻസർ പ്രണവ് ശശിധരനും കോമഡി രാജാക്കന്മാരായ പാഷാണം ഷാജി, നോബി, ഷാജു ശ്രീധർ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരാണ് സംഘത്തിലുള്ളത്.

തിരക്കഥാകൃത്തും നടനുമായ രഞ്ജിപണിക്കരുടെ മകനായ നിഖിൽ രഞ്ജിപണിക്കരാണ് ഷോയുടെ നിർമാതാവ്. ജോക് ആൻഡ് ജിൽ എന്ന ഷോയിലൂടെ സുപരിചിതനായ ശ്യാം സച്ചിത് തന്നെയാണ് ഈ ഷോയുടെയും സംവിധായകൻ. ഓസിവുഡ് ഇവന്റ്സ് ആണ് പരിപാടിയുടെ ഓസ്ട്രേലിയയിലെ സംഘാടകർ. സ്വീറ്റ് ചില്ലിസ് ഇവന്റ്സ് ആണ് പെർത്തിൽ ഷോ എത്തിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു മലയാളക്കരയെ പിടിച്ചുകുലുക്കിയ ഫ്ളവേഴ്സ് ടിവിയാണ് പ്രമുഖ മീഡിയ പാർട്ണർ. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുവാൻ www.aussiewoodevents.com.au എന്ന സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 0470 293 581, 0410 797 607.

റിപ്പോർട്ട്: ജോർജ് തോമസ്