മേരിക്കുട്ടി ജോസഫ് വലിയപറമ്പിൽ നിര്യാതയായി
Thursday, October 20, 2016 6:09 AM IST
മെൽബൺ: പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി കോഓർഡിനേറ്ററും കേരള കോൺഗ്രസ് കിടങ്ങൂർ മണ്ഡലം പ്രസിഡന്റുമായ പ്രദീപ് വലിയപറമ്പിലിന്റെ മാതാവ് മേരിക്കുട്ടി ജോസഫ് (83) നിര്യാതയായി. സംസ്കാരം ഒക്ടോബർ 22ന് (ശനി) മൂന്നിന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ. <യൃ><യൃ><ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്

പരേതയുടെ നിര്യാണത്തിൽ പ്രവാസി കേരള കോൺഗ്രസ് മെൽബൺ ഘടകം കോഓർഡിനേറ്റർ സാബു പഴയാറ്റിലിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് ഭാരവഹികളുടെ യോഗം അനുശോചിച്ചു. പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കൻ, ഭാരവാഹികളായ ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ഷാജൻ ജോർജ്, അലക്സ് കുന്നത്ത്, സ്റ്റീഫൻ ഓക്കാട്ട്, കിഷോർ ജോസ്, ടോമി കുഞ്ചെറിയ, തോമസ് ജയിക്കബ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ