സ്ട്രോബറി കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
Wednesday, October 19, 2016 8:13 AM IST
ജിദ്ദ: സ്ട്രോബറി കുടുംബം ജിദ്ദ ചാപ്റ്റർ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

ചെയർമാൻ മുസാഫർ പാണക്കാട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ തസ്!ലശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം വൈക്കം, സോഷ്യൽ മീഡിയ ഡയറക്ടർ അമീർ തൃശൂർ, ഫിനാൻസ് ഡയറക്ടർ യൂസഫ് അലി മങ്കട, ഡയറക്ടർമാരായ അനീസ, സറീന, ഷാഹിന, നിയുക്‌ത അഡ്മിന്മാരാ ടിന്റു സണ്ണി, ആൻസി ഷിബു, സിനീറ അനസ് എന്നിവരും ഷിബു കൊല്ലം, അനസ്, സലിംഷാ, സന്തോഷ്, സൈന സന്തോഷ്, സിതാര, ജനറൽ കൺവീനർ ഹഫ്സാ മുസാഫർ, ഡയറക്ടർ ഷെമി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തോടനുബന്ധിച്ച നടന്ന സംഗീത സന്ധ്യയിൽ ടിന്റു, നൗറീൻ, ഹന്ന, മനു, സച്ചു, മിസബ് എന്നിവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ