ഒഐസിസി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി പ്രബന്ധ രചനാ മത്സരം നടത്തുന്നു
Wednesday, October 19, 2016 8:08 AM IST
ജിദ്ദ: ശിശുദിനത്തോടനുബന്ധിച്ച് നവംബർ 14ന് ഒഐസിസി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ഒരു പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു.

ജിദ്ദയിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ജവഹർലാൽ നെഹ്റു ‘മെന്റർ ഓഫ് സെക്യുലർ ഇന്ത്യ’ എന്ന വിഷയത്തിൽ പരമാവധി 500 വാക്കുകളിൽ അഞ്ച് പേജിൽ കവിയാതെ ഇംഗ്ലീഷ് ഭാഷയിൽ ഒരു പ്രബന്ധം തയാറാക്കുക. അത് നവംബർ മൂന്നിനു മുമ്പായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. പങ്കെടുക്കുന്ന കുട്ടികൾ ആദ്യ പേജിന്റെ ഏറ്റവും മുകളിൽ പേരും പഠിക്കുന്ന ക്ലാസ്, സ്കൂൾ, ജിദ്ദയിലെ വിലാസം, രക്ഷിതാവിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ വ്യക്‌തമായി എഴുതണം.

വിവരങ്ങൾക്ക്: 0563 972 466. ഏറ്റവും മികച്ച മൂന്ന് പ്രബന്ധങ്ങൾക്ക് ഡിസംബറിൽ നടക്കുന്ന ഒഐസിസി മലപ്പുറം മുനിസിപ്പൽ യൂണിറ്റിന്റെ വാർഷിക സംഗമത്തിൽ സമ്മാനങ്ങൾ നൽകും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ