ഐസിഎഫ് മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 28ന്
Wednesday, October 19, 2016 4:54 AM IST
കുവൈത്ത്: ഐസിഎഫ് ജലീബ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 28ന് (വെള്ളി) രാവിലെ എട്ടു മുതൽ അബാസിയ അൽ നഹീൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, നേത്രരോഗം, പ്രമേഹം, ഇഎൻടി തുടങ്ങിയ വിഭാഗത്തിൽ സൗജന്യ പരിശോധന ലഭ്യമാണ്.

ക്യാമ്പിന്റെ പോസ്റ്റർ പ്രദർശനം കുവൈത്ത് ഐസിഎഫ് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി ഉസ്താദ് അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക് ജനറൽ മാനേജർ അബ്ദുൽ അസീസിനു നൽകി നിർവഹിച്ചു. ഓണൽലൈൻ രജിസ്ട്രേഷൻ നിസാർ വലിയകത്ത് നിർവഹിച്ചു. ചടങ്ങിൽ അബ്ദുൽ അസീസ് സഖാഫി, അബ്ദുറസാഖ് സഖാഫി, സാലിഫി കിഴക്കേതിൽ, നൗഷാദ് തലശേരി, യൂസുഫലി മുസ്ലിയാർ എന്നിവർ പങ്കെടുത്തു.

വിവരങ്ങൾക്ക്: 50465888, 97825616, 97949730.

റിപ്പോർട്ട്: സലിം കോട്ടയിൽ