മൂന്നാമത് പുതുപ്പള്ളി സംഗമം സമാപിച്ചു
Wednesday, October 19, 2016 4:51 AM IST
ലണ്ടൻ: മൂന്നാമത് പുതുപ്പള്ളി സംഗമം സമാപിച്ചു. ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലുമായി താമസിക്കുന്ന പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, മണർകാട്, പനമ്പിക്കാട്, അകലകുന്നം തുടങ്ങി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് സംഗമത്തിൽ പങ്കെടുത്ത്.

സമ്മേളനം പ്രസിഡന്റ് വില്ല്യംസ്, കോഓർഡിനേറ്റർമാരായ മാത്തുക്കുട്ടി, ബിജു ജോൺ, രാജു ഏബ്രഹാം, ബിജോയ് ജോസഫ്, ബിജു തമ്പി, അനിൽ കെ. മാർക്കോസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വില്ല്യംസ് അധ്യക്ഷത വഹിച്ചു. സണ്ണിമോൻ മത്തായി പ്രസംഗിച്ചു.

യുകെയിലെ പ്രശസ്ത ഗായകനും പുതുപ്പള്ളി സംഗമത്തിന്റെ ആദ്യ പ്രസിഡന്റമായ ബിജു തമ്പിയുടെ നേതൃത്വത്തിൽ ഗാനമേളയും വടംവലി, നാടൻ പന്ത് കളി, പകിടകളി തുടങ്ങിയവയും അരങ്ങേറി. കായിക മത്സരങ്ങൾക്ക് മുൻ റോണി, ജെയിൻ എന്നിവർ നേതൃത്വം നൽകി.

മാത്തുക്കുട്ടി, അനിൽ മാർക്കോസ്, ബിജോയ് ജോസഫ് എന്നിവർ ഭക്ഷണത്തിന് മേൽനോട്ടം വഹിച്ചു. ബിജു തമ്പി, റോണി, ജെയിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം പരിപാടികൾക്ക് മാറ്റു കൂട്ടി. അടുത്ത സംഗമം 2017 ഒക്ടോബർ 14 ന് നടത്താൻ തീരുമാനമായി.