കുപ്രസിദ്ധ ക്രിമിനൽ ‘അര തലയൻ’ അറസ്റ്റിൽ
Wednesday, October 19, 2016 4:13 AM IST
ഫ്ളോറിഡ: കുപ്രസിദ്ധ ക്രമിനലായ ‘അര തലയൻ’ എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളോറിഡായിൽ നിന്നുളള കാർലോസ് റോഡ്രിഗസ്(31) തീവയ്പു കേസിൽ അറസ്റ്റിലായി.

ഒക്ടോബർ 17ന് സ്വന്തം വീടിനകത്തെ മാട്രസിന് തീയിട്ടതിനെത്തുടർന്ന് ആളിപടർന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂർണമായി അഗ്നിക്കിരയാക്കി. അഗ്നിശമനാ സേനാ വിഭാഗം എത്തി ചേർന്നപ്പോൾ മറ്റു രണ്ടു പേരോടൊപ്പം കാർലോസ് ബാക്ക് യാർഡിലായിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. കൊലപാതക ശ്രമത്തിനാണ് കാർലോസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനാലാം വയസിലുണ്ടായ വാഹനാപകടത്തിലാണ് കാർലോസിന് തലയുടെ പകുതി ഭാഗം നഷ്ടമാകുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചതിനുശേഷം വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്‌ട പ്പെടുന്നത്. കുപ്രസിദ്ധനാണെങ്കിലും മദ്യപിച്ചോ, മയക്കു മരുന്നുപയോഗിച്ചതിനുശേഷമോ കുട്ടികൾ വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുവാൻ കാർലോസ് പലപ്പോഴും ശ്രമിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ