മൈസൂരുവിൽ മൂന്നിടത്ത് പേ ആൻഡ് പാർക്കിംഗ്
Tuesday, October 18, 2016 6:13 AM IST
മൈസൂരു: നഗരത്തിൽ മൂന്നിടങ്ങ ളിൽ പേ ആൻഡ് പാർക്ക് സൗകര്യം ഏർപ്പെടുത്താൻ മൈസൂരു സിറ്റി കോർപറേഷൻ തീരുമാനിച്ചു. ദേവരാജ് അർസ് റോഡ്, സയ്യാജി റാവു റോഡ്, അശോക റോഡ് എന്നിവിടങ്ങളിലാണ് പാർക്ക് ഒരുക്കുന്നത്. ഇതിനായുള്ള ടെൻഡർ ഓൺലൈനിലൂടെ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകൾ നവംബർ 11ന് പരിശോധിക്കും. കാറുകൾക്ക് മണി ക്കൂറിന് 10 രൂപയും ഇരുചക്ര വാഹന ങ്ങൾക്ക് അഞ്ചു രൂപയുമാണ് പാർ ക്കിംഗ് ഫീസ് ഈടാക്കുന്നത്.