ഒഐസിസി കുവൈറ്റ് മീറ്റ് 2016: ഫ്ളെയർ പ്രകാശനോദ്ഘാടനം ചെയ്തു
Tuesday, October 18, 2016 5:54 AM IST
കുവൈത്ത്: ഒഐസിസി കുവൈറ്റ് നവംബർ 12ന് (ശനി) റിഗായ് റമദ ഹോട്ടലിൽ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒഐസിസി കുവൈറ്റ് മീറ്റ് 2016 ന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ഫ്ളെയർ പ്രകാശനോദ്ഘടനം ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ദിനേഷ് മംഗലത്തിനു നൽകി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് എബി വാരിക്കാട്ട്, ജനറൽ സെക്രട്ടറി ജോയി ജോൺ തുരുത്തിക്കര, സെക്രട്ടറിമാരായ എം.എ. നിസാം, സുരേഷ് മാത്തൂർ, വെൽഫയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിംഗ് ചെയർമാൻ ജോബിൻ ജോസ്, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി നിഖിൽ പവൂർ, ജില്ലാ പ്രസിഡന്റുമാരായ അഡ്വ. ബിജു ചാക്കോ, അനിൽ കല്ലാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സൂരജ് കണ്ണൻ, റസാക്ക് ചെറുതുരുത്തി, ഷാജി, യൂത്ത്വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷോബിൻ, ഇല്ലാസ്, ഇസ്മാൽ, അനിൽ, ഈപ്പൻ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ