ഫാ. സജി മലയിൽ പുത്തൻപുരയ്ക്ക് അനുമോദനം
Tuesday, October 18, 2016 5:48 AM IST
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ആയി നിയമിതനായ ഫാ. സജി മലയിൽ പുത്തൻപുരയ്ക്കലിനെ ക്നാനായ ചാപ്ലിയൻസി അംഗങ്ങളും ക്നാനായ ചാപ്ലിയൻസിയിലെ ഭക്‌ത സംഘടനകളും ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂൾ വിദ്യാർഥികളും ചേർന്ന് അനുമോദിച്ചു.

മാഞ്ചസ്റ്റർ സെന്റ് എലിസബത്ത് കത്തോലിക്കാ ദേവാലയത്തിൽ ദിവ്യബലിക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ഫാ. സിറിൾ ഇടമന, യുകെ കെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട്, എംകെസിഎ പ്രസിഡന്റ് സാജൻ ചാക്കോ, ഉതുപ്പ് കുന്നുകാലയിൽ, മാർട്ടിൻ മലയിൽ, മേരിക്കുട്ടി ഉതുപ്പ് എന്നിവർ അനുമോദന പ്രസംഗം നടത്തി. ഫാ. സജി മലയിൽ പുത്തൻപുര തനിക്കു ലഭിച്ച ദൈവാനുഗ്രഹത്തിനും രൂപതാധ്യക്ഷൻ മാർ ജോസ് സ്രാമ്പിക്കലിന്റെ നിയമന ഉത്തരവിനും പ്രത്യേകം നന്ദി പറഞ്ഞു.

റിപ്പോർട്ട്: സക്കറിയ പുത്തൻകളം