കെഎംസിസി പ്രവർത്തനം മാതൃകാപരം: പി.ബി. റസാക്ക് എംഎൽഎ
Tuesday, October 18, 2016 5:46 AM IST
ദോഹ: ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് പി.ബി. അബ്ദുൽ റസാക്ക് എംഎൽഎ പറഞ്ഞു. ദോഹയിൽ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയയിരിന്നു അദ്ദേഹം.

യോഗം കെഎംസിസി മൾട്ടി മാക്സ് സംസ്‌ഥാന പ്രസിഡന്റ് എസ്എഎം ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹക്കീം സാഹിബ് അധ്യക്ഷത വഹിച്ചു. എം.വി ഷാഫി ഹാജി, സംസ്‌ഥാന ഭാരവാഹികളായ എ.ബി. ബക്കർ, ഫൈസൽ അരോമ, ജില്ലാ നേതാക്കന്മാരായ കാദർ ഉദുമ, സിദ്ദീഖ് മണിയംപാറ, ആക്ടിംഗ് സെക്രട്ടറി ബഷീർ ചെർക്കളം, ഷംസുദ്ദീൻ ഉദിനൂർ എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് റസാക്ക് കല്ലട്ടി, മൊയ്തീൻ ആദൂർ,ശാനിഫ് പൈക്ക,ഹാരിസ് ഏരിയൽ, മജീദ് ചെമ്പരിക്ക, ഹസൻ കാഞ്ഞങ്ങാട്, അൻവർ കടവത്ത്, എൻ.എ. ബഷീർ, ആരിഫ് പൈവളിക, കാദർ കാടങ്കോട് എന്നിവർ ഹാരാർപ്പണം നടത്തി. മഞ്ചേശ്വരം മണ്ഡലം മുൻ സെക്രട്ടറി മോഞ്ഞുച്ചാന്റെ കുടുംബത്തിനുള്ള സാമൂഹ്യ സുരക്ഷ ഫണ്ട് എംടിപി മുഹമ്മദ് കുഞ്ഞി കൈമാറി. ജില്ലാ കമ്മിറ്റിയുടെ എംഎൽഎക്കുള്ള ഉപഹാരം പ്രസിഡന്റ് ലുക്മാനുൽ ഹക്കിം സമ്മാനിച്ചു.