‘ഗോപിയോ’ ഷിക്കാഗോയുടെ ബിസിനസ് കോൺഫറൻസും ആനുവൽ ഗാലയും നവംബർ 13 ന്
Tuesday, October 18, 2016 12:40 AM IST
ഷിക്കാഗോ: ഇരുപതിലധികം രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള ഇന്ത്യൻ വംശജരുടെ സംഘടനയായ ഗ്ലോബൽ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) ഷിക്കാഗോയുടെ ബിസിനസ് കോൺഫറൻസും ആനുവൽ ഗാലയും നവംബർ 13 –നു ഓക് ബ്രൂക്ക് മരിയറ്റ് ഹോട്ടലിന്റെ ഗ്രാൻഡ് ബാൾ റൂമിൽ വച്ചു നടത്തപ്പടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് അറിയിച്ചു. അമേരിക്കയിലെ ബിസിനസ് ലോകത്തിലെ പ്രമുഖരായ ജെപി മോർഗൻ ചെയ്സ് സിഇഒ മെലിസ ബീൻ, മോട്ടോറളയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാർക്ക് ഹാക്കർ, ഇല്ലിനോയി സ്റ്റേറ്റിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ഹാർദിക് ഭട്ട് എന്നിവരെ കൂടാതെ ലഫറ്റനന്റ് ഗവർണർ എവലിൻ ഇൻഗുയിനേറ്റി, യുഎസ് സെനറ്റർ റിച്ചാർഡ് ഡർബിൻ, കോൺഗ്രസ ്മെൻ മൈക് കുഗുലി, സ്റ്റേറ്റ് സെനറ്റർന്മാർ, സ്റ്റേറ്റ് റപ്രസെന്റെറ്റീവ് എന്നിവർ പങ്കെടുക്കും.

ഈ മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ബോർഡ് ഓഫ് ഡയറക്ടേഴ്സായ ജോയി നെടുങ്ങോട്ടിൽ, നൈനാൻ തോമസ്, സാവിന്ദൻ സിംഗ്, വിക്രാന്ത് സിംഗ്, ഹിനാ ത്രീവേദി, കൃഷ്ണ ബൻസാൽ, ഷരൺവാലിയ, അഷഫാക് സൈയാദ് സോഹൻ ജോഷി, വന്ദന ജീംഹൻ, റാം സെയിനി, നീരവ് പട്ടേൽ എന്നിവർ അറിയിച്ചു. ഇതോടൊപ്പം ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി ഇയർ, ബെസ്റ്റ് കമ്യൂണിറ്റി ലീഡർ ഓഫ് ദ ഇയർ, ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയർ അവാർഡുകളും നൽകുന്നതാണ്.

ബിസിനസ് കോൺഫൻസിനു ശേഷം വർണ്ണശബളമായ എന്റർടെയിൻമെന്റ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്. ഗാനമേള, വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നൃത്തങ്ങൾ, ഡിജെ, ബാംഗര ഡാൻസ് എന്നിവരും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് gopiochicago.org സന്ദർശിക്കുകയോ, [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം