കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു
Sunday, October 16, 2016 7:01 AM IST
കോഴിക്കോട്: കേളി കലാസാംസ്കാരിക വേദി ഏർപ്പെടുത്തിയ വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിന്റെ ഉത്തരമേഖലാ വിതരണം സംസ്‌ഥാന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, കേളി രക്ഷാധികാരി കമ്മിറ്റി അംഗം സജീവൻ ചൊവ്വ, കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാൽ, പ്രസിഡന്റ് മഞ്ഞക്കുളം നാരായണൻ, കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രൻ കൂട്ടായ് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഉമ്മർ കുട്ടി കാളികാവ്, ന്യൂസനയ്യ ഏരിയ കമ്മിറ്റി അംഗം ജയപ്രകാശ്, മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ ആനവാതിൽ, ഹസൻകോയ പാറോപ്പടി, കേളി അംഗങ്ങളായ അരുൺ ഗോപാൽ ബത്തേരി, ഗംഗാധരൻ, അസൈനാർ എന്നിവരും കേളി അംഗങ്ങളുടെയും പുരസ്കാര ജേതാക്കളുടെയും കുടുംബങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

SSLC, CBSC (പത്താംതരം) പരീക്ഷയിൽ എല്ലാവിഷയത്തിലും എപ്ലസ് നേടുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കായി മുൻവർഷങ്ങളിൽ റിയാദിൽ മാത്രം വിതരണം ചെയ്തിരുന്ന പുരസ്കാരം ഈ വർഷം മുതൽ നാട്ടിലേക്കുക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. ദക്ഷിണ മേഖലാ പുരസ്കാര വിതരണം കൊല്ലത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ നിർവഹിച്ചിരുന്നു.