സെന്റ് ഗ്രിഗോറിയോസ് ഒസിവൈഎം ഓണാഘോഷം സംഘടിപ്പിച്ചു
Sunday, October 16, 2016 6:59 AM IST
കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ യുവജന പ്രസ്‌ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ഒക്ടോബർ ഏഴിന് അബാസിയ സെന്റ് അൽഫോൻസാ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ കുവൈത്ത് മഹാഇടവക വികാരിയും പ്രസ്‌ഥാനം പ്രസിഡന്റുമായ ഫാ. രാജു തോമസ് ഉദ്ഘാടനം ചെയ്തു.

ഇടവക സഹവികാരിയും വൈസ് പ്രസിഡന്റുമായ ഫാ. ജേക്കബ് തോമസ്, ഫാ കോശി മാത്യു, ഇടവക ട്രഷറർ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഏബ്രഹാം, യുവജന പ്രസ്‌ഥാനം ലേവൈസ് പ്രസിഡന്റ് അബു തോമസ്, പ്രസ്‌ഥാനം സെക്രട്ടറി അജീഷ് തോമസ്, കൺവീനർ സുമോദ് മാത്യു എന്നിവർ പ്രസംഗിച്ചു.

തുടർന്നു മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഗാനമേള, കോമഡി ഷോ, യുവജനപ്രസ്‌ഥാനം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. വിഭവസമൃദ്ധമായ സദ്യയോടുകൂടി ഓണഘോഷപരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ