കുവൈത്തിൽ മലയാളി ലിഫ്റ്റിൽനിന്ന് വീണു മരിച്ചു
Sunday, October 16, 2016 6:55 AM IST
കുവൈത്ത്: മലയാളി യുവാവ് കുവൈത്തിൽ ലിഫ്റ്റിൽനിന്ന് വീണുമരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി നവാസ് (34) ആണ് മരിച്ചത്. നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ കൈയിൽ സാധനങ്ങൾ കൊടുത്തയക്കാൻ പോയതാണ്. മുകളിലേക്കുപോയ ലിഫ്റ്റിന്റെ വാതിൽ സാങ്കേതിക തകരാർ മൂലം തുറക്കുകയും പ്ലാറ്റ്ഫോം നോക്കാതെ അകത്ത് കയറിയ നവാസ് താഴേയ്ക്കുവീഴുകയായിരുന്നു. വീഴ്ചയിൽ ലിഫ്റ്റ് നവാസിെൻറ മേൽ പതിച്ചു. ഫയർഫോഴ്സ് നാലുമണിക്കൂർ പ്രയത്നിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ ഏഴിന് മംഗഫ് നൈസ് ചിക്കൻ കെട്ടിടത്തിലാണ് സംഭവം. മംഗഫിൽ സ്കൂൾ കുട്ടികൾക്കായി ട്രാൻസ്പോർട്ടേഷൻ നടത്തുകയായിരുന്നു നവാസ്. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്നതാണ് നവാസിന്റെ കുടുംബം.

റിപ്പോർട്ട്: സലിം കോട്ടയിൽ