അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദം 23ന്
Sunday, October 16, 2016 6:53 AM IST
ഫിലഡൽഫിയ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ, ഇരുപാർട്ടികളിലെയും പ്രമുഖരെ ഉൾപ്പെടുത്തി വാശിയേറിയ തെരഞ്ഞെടുപ്പ് സംവാദത്തിന് കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫിലഡൽഫിയയിൽ കളമൊരുക്കുന്നു.

ഒക്ടോബർ 23ന് (ഞായർ) ഉച്ചകഴിഞ്ഞ് 3.30 ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഫറൻസ് ഹാളിൽ (1001 UNRUH AVE, Philadelphia PA 19111) ആണ് സംവാദം.

പ്രബുദ്ധരായ പൗരസമൂഹത്തിന് ഇരുപാർട്ടികളിലെയും നയങ്ങളും നിലപാടുകളും കൂടുതൽ വ്യക്‌തമാകുന്നതുവഴി കൃത്യമായ രാഷ്ര്‌ടീയദിശാബോധം കൈവരിക്കുവാൻ പ്രസ്തുത പൊളിറ്റിക്കൽ ഡിബേറ്റ് ഉപകരിക്കുമെന്ന് കലാ പ്രസിഡന്റ് സണ്ണി ഏബ്രഹാം, കോഓർഡിനേറ്റർ ജോർജ് മാത്യു സിപിഎ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം