മദർ തെരേസ സഭയുടെ മതിപ്പ് കൂട്ടി; കർദിനാൾ മാർ ആലഞ്ചേരി
Saturday, October 15, 2016 5:47 PM IST
ന്യൂഡൽഹി: വിശുദ്ധ മദർ തെരേ സയുടെ കാരുണ്യ പ്രവർത്ത നങ്ങൾ കത്തോലിക്കാ സഭയ്ക്ക് ആഗോ ളതലത്തിൽ തന്നെ വലിയ മതിപ്പും മാതൃക യുമാണ് നല്കിയ തെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡൽഹി സീറോ മലബാർ മിഷന്റെ സിൽവർ ജൂബിലി മഹാസമ്മേളനം ത്യാഗരാജ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മദറിന്റെ പ്രവർത്തനങ്ങൾ ഇന്ത്യക്ക് ആകെ അഭിമാനമാണെന്ന് റോമിൽ മദറിന്റെ വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞതും കർദിനാൾ ഓർമിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേ ക്കുമെന്നു കർദിനാൾ പറഞ്ഞു.

ആറുവർഷത്തെ കാലാവധി പൂർത്തിയാക്കി ഇന്ത്യയിൽ നിന്നു പോളണ്ടിലേക്കു പോകുന്ന വത്തിക്കാൻ സ്‌ഥാനപതി ആർച്ച് ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോയ്ക്ക് ചടങ്ങിൽ യാത്രയപ്പു നൽകി. ഇന്ത്യയിലെത്തിയ വത്തിക്കാൻ സ്‌ഥാനപതികളിൽ ഏറ്റവും ജനകീയനും ലാളിത്യം കൊണ്ട് വേറിട്ടു നിന്ന വ്യക്‌തിത്വവുമായിരുന്നു ആർച്ച് ബിഷപ് ഡോ. പെനാക്കിയോ എന്ന് കർദിനാൾ പറഞ്ഞു.

ഇന്ത്യയും കേരളവും തന്നെ ഏറെ ആകർഷിച്ചെന്നും എക്കാലവും സ്നേഹത്തോടെ ഇന്ത്യയിലെ പ്രവർത്തനം ഓർമിക്കുമെന്നും ഡോ. പെനാക്കിയോപറഞ്ഞു. അദ്ദേഹത്തിനുള്ള ഫരീദാബാദ് രൂപതയുടെ പുരസ്കാരം കർദിനാൾ മാർ ആലഞ്ചേരിയും ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ചേർന്നു സമ്മാനിച്ചു. മാർ ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു. സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ്, സീറോ മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ്് ജേക്കബ് മാർ ബർണബാസ്, ചാന്ദ രൂപത ബിഷപ് മാർ എഫ്രേം നരികുളം, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, ഡൽഹി സീറോ മലബാർ മിഷന്റെ സ്‌ഥാപക ഡയറക്ടറും ഫരീദാബാദ് മുൻ വികാരി ജനറാളുമായ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, വികാരി ജനറാൾ മോൺ. ജോസ് എടശേരി, പ്രോ. വികാരി ജനറാൾ ഫാ. പോൾ മാടശേരി എന്നിവർ പ്രസംഗിച്ചു. പഞ്ചാബിലെ മലോട്ടിൽ നാളെ നടക്കുന്ന കത്തോലിക്കാ സഭയുടെ മിഷൻ കൺസൽട്ടേഷൻ യോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനിൽ കൂട്ടോ, ഡോ. ആൽബർട്ട് ഡിസൂസ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോൺ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ഗ്രേഷ്യൻ മുണ്ടാടൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.