പെട്രോളിൽ നിന്നുള്ള വരുമാനം 68 ശതമാനം കുറഞ്ഞതായി സൗദി അറേബ്യ
Saturday, October 15, 2016 6:47 AM IST
ദമാം: രാജ്യത്തെ പെട്രോളിൽനിന്നുള്ള വരുമാനം അഞ്ചു വർഷത്തിനിടെ 68 ശതമാനം കുറഞ്ഞതായി സൗദി അറേബ്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം പെട്രോൾ മേഘലയിൽ നിന്നുള്ള വരുമാനം 25 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഈ മേഘലയിൽനിന്നുള്ള വരുമാനം 446.4 ബില്യൺ റിയാലായിരുന്നു.

എന്നാൽ ഈ വർഷം പെട്രോൾ ഇതര മേഘലയിൽനിന്നുള്ള വരുമാനം 180 ബില്യൺ റിയാലായി ഉയരും.

അതേസമയം അടുത്തിടെ പ്രഖ്യാപിച്ച ചെലവ് ചുരുക്കൽ നടപടികൾ രാജ്യത്തെ പൊതു ചെലവ് 19 ശതമാനം കുറയ്ക്കുന്നതിന് സഹായിക്കും. എന്നാൽ ഈ വർഷം പെട്രോൾ ഇതര മേഘലയിൽനിന്നുള്ള വരുമാനം 180 ബില്യൺ റിയാലായി ഉയരും. ആകെ വരുമാനത്തിൽ പെട്രോൾ ഇതര മേഘലയുടെ സംഭാവന ഈ വർഷം 35 ശതമാനമായി വർധിക്കും.

2030 ഓടെ പെട്രോൾ ഇതര മേഘലയിൽനിന്നുള്ള വരുമാനം ഒരു ട്രില്യൺ റിയാലായി ഉയർത്തുന്നതിനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം