കൊലപാതകത്തിലൂടെ അശാന്തി വിതയ്ക്കാനുള്ള മുസ്ലിംലീഗ് ശ്രമത്തെ ചെറുക്കണം: സോഷ്യൽ ഫോറം
Saturday, October 15, 2016 6:46 AM IST
ജിദ്ദ:കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ ഫാറൂഖിനെ കൊലപ്പെടുത്തിയ സംഭവം നാട്ടിൽ അശാന്തി വിതയ്ക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കണ്ണൂർ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

നാട്ടിൽ വ്യാപകമായ അക്രമങ്ങൾ നടത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റുകളുടെ മുന്നിൽ സമാധാനത്തിന്റെ താരാട്ട് പാടുകയും സമുദായത്തിനകത്ത് അക്രമം നടത്തിക്കൊണ്ടിരിക്കുന്ന ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയാണ് മുസ്ലിംലീഗ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഫാറൂഖിനെ കൊലപ്പെടുത്തിയത്. ഒരുവശത്ത് സമാധാനം പറയുകയും മറക്കു പിന്നിൽ ഇതര പാർട്ടി പ്രവർത്തകരെ അക്രമിക്കാൻ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്യുന്ന ലീഗിന്റെ രാഷ്ര്‌ടീയ ഫാസിസം പൊതുസമൂഹം തിരിച്ചറിണം. കഞ്ചാവ്മയക്കുമരുന്ന് മാഫിയകൾക്ക് രാഷ്ര്‌ടീയ സംരക്ഷണം നൽകുന്ന ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ക്രമിനലുകളെ നിലക്ക് നിർത്തിയില്ലെങ്കിൽ ജനകീയ കൂട്ടായ്മയിലൂടെ അക്രമികളെ നിലക്ക് നിർത്തുമെന്നും കമ്മിറ്റി മുന്നറിയിപ്പു നൽകി. പ്രസിഡന്റ് സലിം ഉളിയിൽ, സെക്രട്ടറി സിനാസ്, ഹക്കീം എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ