കൊളോണിൽ അൽഫോൻസാമ്മയുടെ തിരുനാളും ജപമാലയുടെ സമാപനവും ഒക്ടോബർ 16 ന്
Friday, October 14, 2016 8:20 AM IST
കൊളോൺ: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ജപമാലവണക്കത്തിന്റെ പരിസമാപ്തിയും കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.

ഒക്ടോബർ 16ന്(ഞായർ) വൈകുന്നേരം നാലിന് കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിൽ (An St.Theresia 6, 51067 Köln) ആണ് തിരുക്കർമങ്ങൾ. സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും നിയുക്‌ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് പങ്കെടുക്കും.

ആഘോഷമായ ദിവ്യബലിയും ജപമാലയർപ്പണവും വിശുദ്ധയോടുള്ള മധ്യസ്‌ഥ പ്രാർഥനയും പ്രദക്ഷിണവും നേർച്ചയും തിരുശേഷിപ്പ് ചുംബനവും തുടർന്ന് സ്നേഹവിരുന്നും തിരുക്കർമങ്ങളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ(കമ്യൂണിറ്റി ചാപ്ളെയിൻ) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ) 0221 5904183.

വിലാസം: St.Theresia Kirche, An St.Theresia 6, 51067 Köln.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ