പിറവം വാർഷിക സംഗമം ഒക്ടോബർ 22ന്
Friday, October 14, 2016 8:19 AM IST
ന്യൂയോർക്ക്: പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം ഒക്ടോബർ 22ന് (ശനി) വൈകുന്നേരം 5.30ന് ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 N TYSON AVE FLORAL PARK NY 11003) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രശസ്ത ഗായകൻ തഹസിൻ മുഹമ്മദിന്റെ ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടും.

കഴിഞ്ഞ വർഷത്തെ സംഗമത്തിൽ തീരുമാനിച്ചപ്രകാരം പിറവത്തെ ഒരു നിർധന കുടുംബത്തിനു വീടുവച്ചുകൊടുക്കുവാൻ കഴിഞ്ഞത് സന്തോഷത്തോടെ എല്ലാവരുമായി പങ്കിടുന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. സൗഹൃദ കൂട്ടായ്മയിലേക്ക് പിറവം നിവാസികളായ ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജെസി ജയിംസ് കോളങ്ങായിൽ (പ്രസിഡന്റ്) 516 233 1433, ഷാജി മുളക്കുളം (സെക്രട്ടറി) 516 312 5042.

റിപ്പോർട്ട്: ജോസ് കാടാപ്പുറം