റിയാദിൽ മരിച്ച കൊല്ലം സ്വദേശിയുടെ സംസ്കാരം നടത്തി
Friday, October 14, 2016 6:13 AM IST
റിയാദ്: ഹൃദയാഘാതത്തെതുടർന്ന് റിയാദിൽ മരിച്ച കൊല്ലം പുത്തൂർ മൈലോംകുളം സ്വദേശി ഒരിഞ്ഞിലിൽ ജോൺസൺ ജോർജുകുട്ടി (46) യുടെ മൃതദേഹം പുത്തൂർ സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിൽ. സംസ്കരിച്ചു.

പരേതൻ കഴിഞ്ഞ 18 വർഷമായി റിയാദ് അലുമിനിയം കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടത്തിനെത്തുടർന്ന് ഒബൈദ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്ന പ്രവർത്തനങ്ങൾക്കു കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം കൺവീനർ ബാബുരാജ് കാപ്പിൽ, സുലൈ ഏരിയ സെക്രട്ടറി ബോബി എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഇന്നലെ സൗദി അറേബ്യൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ഭാര്യ: മിനി. മകൾ: മറീന.