കുവൈത്തിൽ മലയാളി വിദ്യാർഥിയെ കാണാതായതായി പരാതി
Friday, October 14, 2016 6:10 AM IST
കുവൈത്ത്: മലയാളി വിദ്യാർഥിയെ കുവൈത്തിൽ കാണാതായതായി പരാതി ലഭിച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിൽ സാൽമിയ വെസ്റ്റ് ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോ. ലാഹിർ അഹമ്മദിന്റെ മകൻ സമീൽ അഹമ്മദിനെയാണ് കാണാതായത്. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.

ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്കു പോയ സമീൽ സ്കൂളിൽ എത്തിയില്ലെന്ന സന്ദേശത്തെതുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്: 97346432, 97742737.

റിപ്പോർട്ട്: സലിം കോട്ടയിൽ