ബാലചന്ദ്രൻ ചുള്ളിക്കാട് ബ്രിസ്ബേനിൽ ഓഗസ്റ്റ് 22ന്
Friday, October 14, 2016 6:08 AM IST
ബ്രിസ്ബേൻ: മലയാളത്തിന്റെ പ്രിയ കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് ഗസൽ പരിപാടിയിൽ പങ്കെടുക്കുന്നു. ഒക്ടോബർ 22ന് (ശനി) വൈകുന്നേരം ആറിന് അന്നർലി സെന്റ് ഫിലിപ്പ് ആഗ്ലിക്കൻ ചർച്ച് ഹാളിലാണ് പരിപാടി.

പ്രഭാഷണം, കവിതകൾ, ലഘുനാടകം, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും. പ്രവേശനം സൗജന്യമാണ്. ചടങ്ങിൽ വിദ്യാരംഭത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ജോജോ ആന്റണി 0435900062.

വിലാസം: 115, Cornwall Street, Annerley, QLD)