പുനരൈക്യ വാർഷികവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
Friday, October 14, 2016 3:43 AM IST
ഡാളസ്: മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ ശ്രമങ്ങൾ എൺപത്തിയാറ് വർഷങ്ങൾക്കു മുമ്പ് വിജയത്തിലെത്തിയതിന്റെ ഓർമ ഡാളസ് മലങ്കര കത്തോലിക്ക ഇടവകയിൽ പ്രത്യേക അനുസ്മരണ പരിപാടികളോടെ സംഘടിപ്പിച്ചു.

ഇടവകയിലെ സജീവ സംഘടനയായ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. ഇടവക വികാരി ഫാ. ജോസഫ് നെടുമാൻകുഴിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസ് വി. സാമുവൽ, സാം ഫിലിപ്പ്, റോയി വർഗീസ്, ജോർജ് ചെമ്പനാൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ