ആരാണ് കുറ്റവാളി? – മലയാളം സൊസൈറ്റി ചർച്ച നടത്തി
Friday, October 14, 2016 2:57 AM IST
ഹൂസ്റ്റൻ: ഗ്രേറ്റർ ഹൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്‌ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഒക്ടോബർ സമ്മേളനം ഒമ്പതിനു ഞായറാഴ്ച വൈകുന്നേരം നാലിനു സ്റ്റാഫറ്ഡിലെ ഏബ്രഹാം * കമ്പനി റിയൽ എസ്റ്റേറ്റ് ഹാളിൽ സമ്മേളിച്ചു. ജോസഫ് പൊന്നോലിയുടെ ‘ആരാണ് കുറ്റവാളി?’ എന്ന ലേഖനമായിരുന്നു ചർച്ചാവിഷയം.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാർത്ഥനയോട് ആരംഭിച്ചു. കൂടിവന്ന എല്ലാവർക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. അതോടൊപ്പം ചർച്ചചെയ്യുന്ന വിഷയത്തെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും ചെയ്തു.

തുടർന്നു ജോസഫ് പൊന്നോലി ആരാണ് കുറ്റവാളി? എന്ന വിഷയത്തെക്കുറിച്ചു തയാറാക്കിയ പ്രബന്ധം അവതരിപ്പിച്ചു. അദ്ദേഹം ക്രിമിനൽ നിയമം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫൊറൻസിക്ക് സയിൻസ്, ക്രിമിനോളജി മുതലയാ വിഷയങ്ങൾ പഠിക്കുകയും സി.ബി.ഐയിലും കേരളാ പൊലിസിലും ഫൊറൻസിക് ലാബുകളിലും കുറ്റാന്വേഷണ വിഭാഗങ്ങളിലും ജോലിചെയ്യുകയും ചെയ്ത വ്യക്‌തിയാണ്. ഏഴു വർഷം ചെന്നൈയിൽ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്നതിനും നിയമിതനായിട്ടുണ്ട്. കുറ്റവാളികൾ ആരാണ്? അവർ എങ്ങനെ കുറ്റവാളികളായി? കുറ്റകൃത്യങ്ങളെ ചെറുക്കാൻ നിലവിലുള്ള നിയമങ്ങൾ പര്യപ്തമാണോ? എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിറഞ്ഞുനിന്നത്.

ചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, സജി പുല്ലാട്, തോമസ് തയ്യിൽ, ടി.എൻ. സാമുവൽ, ടോം വിരിപ്പൻ, ജി. പുത്തൻകുരിശ്, തോമസ് വർഗ്ഗീസ്, തോമസ്കുട്ടി വൈക്കത്തുശേരി, ജെയിംസ് ചാക്കോ, ജോർജ് ഏബ്രഹാം, ജോസഫ് പൊന്നോലി, നൈനാൻ മാത്തുള്ള, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളിൽ, ജോർജ് മണ്ണിക്കരോട്ട്, എന്നിവർ സജീവമായി പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതജ്‌ഞതാ പ്രസംഗത്തിനുശേഷം സെമിനാർ പര്യവസാനിച്ചു. മലയാളം സൊസൈറ്റിയുടെ അടുത്ത സമ്മേളനം നൊവംബർ 13–നു നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221, ജോളി വില്ലി (വൈസ് പ്രസിഡന്റ്), 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.