രാജാ കൃഷ്ണമൂർത്തിക്കു ഷിക്കാഗോ െരടെബ്യൂൺ എൻഡോഴ്സ് ചെയ്തു
Friday, October 14, 2016 2:56 AM IST
ഷിക്കാഗോ: ഇല്ലിനോയ് എട്ടാമതു കൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ നിന്നും യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂർത്തിയെ ഷിക്കാഗോയിലെ പ്രമുഖ ദിനപത്രമായ ഷിക്കാഗോ െരടെബ്യൂൺ എൻഡോഴ്സ് ചെയ്തു.

പ്രസിഡന്റ് ബരാക്ക് ഒബാമ, ഹൗസ് മൈനോറട്ടി ലീഡർ നാ!ൻസി പെളോസി തുടങ്ങിയ ഡെമോക്കാറ്റിക്ക് ലീഡേഴ്സ് നേരത്തെ കൃഷ്ണ മൂർത്തിയെ എൻഡോഴ്സ് ചെയ്തിരുന്നു. മിഡ്വെസ്റ്റ് സിറ്റിയുടെ പ്രധാന ഭാഗങ്ങൾ ഉൾക്കൊളളുന്ന ഈ സീറ്റിന് ഏറ്റവും അനുയോജ്യനായ സ്‌ഥാനാർത്ഥിയാണു കൃഷ്ണമൂർത്തിയെന്നു ഷിക്കാഗോ െരടെബ്യൂണിൽ ഒക്ടോബർ പത്തിനു പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരേയും അനധികൃത കുടിയേറ്റത്തിനെതിരേയും കൃഷ്ണമൂർത്തി സ്വീകരിച്ച നിലപാടുകളെ പത്രം മുക്‌തകണ്ഠം പ്രശംസിച്ചു. മാർച്ചിൽ നടന്ന ഡെമോക്രാറ്റിക്ക് െരപെമറിയിൽ വിജയിച്ച കൃഷ്ണമൂർത്തി (43) ന്യൂഡൽഹിലാണു ജനിച്ചത്.

ഹാർവാർഡ് ലോ സ്കൂളിൽ നിന്നും നിയമ ബിരുദം കരസ്‌ഥമാക്കിയ ഇദ്ദേഹം ഇല്ലിനോയ് ഡെപ്യൂട്ടി ട്രഷറർ, അസി. അറ്റോർണി ജനറൽ എന്നീ തസ്തകകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്‌തനായ നേതാവ് പീറ്റർ ഡിസിയാനിയെയാണ് മൂർത്തി നേരിടുന്നത്.

ഷിക്കാഗൊ െരടെബ്യൂണിന്റേയും പ്രമുഖരുടേയും എൻഡോഴ്സ്മെന്റ് ലഭിച്ചതോടെ കൃഷ്ണ മൂർത്തിയുടെ ജയം സുനിശ്ചിതമാണെന്നാണ് കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഷിക്കാഗോ ഇന്ത്യൻ അമേരിക്കൻ പ്രവാസികൾ അരയും തലയും മുറുക്കി പ്രചാരണ രംഗത്ത് സജീവമാണ്.

റിപ്പോർട്ട്: പി. പി. ചെറിയാൻ