‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ മെഗാഷോ ഒക്ടോബർ 16–ന്
Friday, October 14, 2016 2:55 AM IST
ന്യൂജഴ്സി: ഒക്ടോബർ 16–നു വൈകുന്നേരം ആറിനു മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ ’ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ മെഗാഷോ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ ഗായകൻ എംജി. ശ്രീകുമാറും, കോമഡി കലാകാരൻ രമേഷ് പിഷാരടിയും, നടിയും നർത്തകിയുമായ രമ്യ നമ്പീശനും അടക്കം നിരവധി കലാപ്രതിഭകൾ ഈ ഷോയിൽ അണിനിരക്കുന്നു

സ്റ്റാർ എന്റെർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേരുന്നു കോർത്തിണക്കിയ ഈ കലാവിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. നടനവിസ്മയം മോഹൻ ലാലിന്റെ മുപ്പത്തിയാറു വർഷത്തെ അസുലഭ അഭിനയ ജീവിതത്തെ ആസ്പദമാക്കി, മോഹൻലാലിന് നൽകുന്ന ആദരവായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്

മോഹൻലാൽ അഭ്രപാളികളിൽ അനശ്വരമാക്കിയ അനവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും , ഹാസ്യവും കോർത്തിണക്കിയ ഈ മെഗാഷോ വൻ ജനപ്രീതി നേടിയാണ് മുന്നേറുന്നത് കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: റവ:ഫാ. ബാബു .കെ.മാത്യു : 201 562 6112, ജോബി ജോൺ : 201 321 0045, വറുഗീസ് .പി. ചെറിയാൻ : 551 265 5553, വിനു .വി. കുര്യൻ :551 404 8570

റിപ്പോർട്ട്: ജിനേഷ് തമ്പി