ആർപ്പു വിളികളോടെ കുട്ടനാടൻസ് ഓണം ആഘോഷിച്ചു
Wednesday, October 12, 2016 8:11 AM IST
ഹൂസ്റ്റൺ: കുട്ടനാടെന്നാൽ വെറുമൊരു പേരോ? അല്ല ഒരിക്കലും അല്ല, അതൊരു സന്ദേശം ആണ്. ആ സ്നേഹ സന്ദേശം വിളിച്ചോതുന്ന ഹൃദ്യഹരിത പ്രളയം ആയിരുന്നു കുട്ടനാടൻസിന്റ ആദ്യ ഓണം. സെപ്റ്റംബർ 25ന് ക്നാനായ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങളിൽ നൂറിൽപരം പേർ പങ്കെടുത്തു.



അത്തപൂക്കളം ഒരുക്കിയ ഹാളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച മാവേലിത്തമ്പുരാൻ ഹാളിലേക്ക് എഴുന്നള്ളിയതോടെ ഓണാഘോഷ പരിപാടി ആരംഭിച്ചു. മാവേലിയായി തോമസ്കുട്ടി വൈക്കത്തുശേരി വേഷമിട്ടു. തുടർന്ന് ശ്രീദേവി ടീച്ചറിന്റെ ശിഷ്യത്വത്തിൽ നടന്ന തിരുവാതിര അരങ്ങേറി. ഇടവിട്ടുള്ള റോയ് അത്തിമൂടന്റെയും(പുളിങ്കുന്ന്) സംഘത്തിന്റെയും വഞ്ചിപ്പാട്ടുകളും പുരാണവുമായി ബന്ധപ്പെട്ടു കുട്ടനാടനിന്റെ ഓണത്തെ കുറിച്ച ജോസ് മണക്കുലവും ഓണപ്പാട്ടിന്റെ തോരാ മഴയുംപേറി രാജിവ് നാരായണൻ രാമങ്കരി (രാജി), റോണി, ലെക്സിയ, മീര (ഈരയിൽ നിന്നും), ജയ്സൺ (കൈതവന) എന്നിവർ പുതിയതും പഴയതുമായ ഗാനങ്ങൾ ആലപിച്ചു. മാത്യു കളത്തിൽ (മൻകൊമ്പ്) കുട്ടനാടിന്റെ പാരമ്പര്യം പ്രത്യേകത പ്രാധാന്യം സംബന്ധിച്ച് വിവരണം നൽകി. ജയിംസ് വരിക്കാട് (പുന്നക്കുന്നം) ജോബി മാമ്പൂത്ര (കായൽപുരം), സജു (കൈതവന) തുടങ്ങിയവർ സദ്യക്ക് നേതൃത്വം നൽകി. റോയ് അത്തിമൂടൻ ഏവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം