കെ.കെ. ശങ്കരൻ സംസ്‌ഥാന പ്ലാനിംഗ് ബോർഡ് ഉപദേശക സമിതി അംഗം
Wednesday, October 12, 2016 7:06 AM IST
ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും സംസ്കൃതി ജനറൽ സെക്രട്ടറിയുമായ കെ.കെ. ശങ്കരനെ കേരള സർക്കാരിന്റെ പ്ലാനിംഗ് ബോർഡ് ഉപദേശക സമിതി അംഗമായി നിയമിച്ചു.

നോർക്ക സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഐഎഎസ്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ പ്രഫ. ഹൃദയരാജൻ, മുൻ എംഎൽഎയും കേരള പ്രവാസി സംഘം സംസ്‌ഥാന പ്രസിഡന്റുമായ പി.ടി. കുഞ്ഞുമുഹമ്മദ്, കേരള പ്രവാസി സംഘം സംസ്‌ഥാന സെക്രട്ടറി പി. സെയ്താലിക്കുട്ടി, ഒഡെപെക് ഡയറക്ടർ ഡോ. മുരളീധരൻ, മുംബൈ യൂണിവേഴ്സിറ്റി സിവിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പ്രഫ. ഡോ. ജോസ് ജോർജ്, കൊച്ചുകൃഷ്ണൻ (ഷാർജ), പി.എം. ജാബിർ (ഒമാൻ), ആസാദ് തിരൂർ (സൗദി അറേബ്യ) തുടങ്ങി 19 അംഗങ്ങളാണ് സമിതിയിലുള്ളത്.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലേക്ക് റിപ്പോർട്ടുകളും നിർദ്ദേശങ്ങളും സമർപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.