സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 15ന്
Wednesday, October 12, 2016 5:05 AM IST
ഫിലഡൽഫിയ: അസൻഷൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്മാഷേഴ്സ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഒക്ടോബർ 15ന് (ശനി) ഫിലഡൽഫിയയിലെ നോർത്ത് ഈസ്റ്റ് ഞമരൂൗലേ ക്ലബിലാണ് മത്സരം. ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ, മേരിലാൻഡ്, വിർജീനിയ, ഷിക്കാഗോ, ടെക്സസ് തുടങ്ങിയ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള 24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.

ജേതാക്കൾക്ക് ചാമ്പ്യൻഷിപ്പ് ട്രോഫിയും 750 ഡോളറുമാണ് സമ്മാനം. രണ്ടാം സ്‌ഥാനക്കാർക്ക് റണ്ണേഴ്സ് അപ്പ് ട്രോഫിയും 350 ഡോളറും ലഭിക്കും. കൂടാതെ മികച്ച കളിക്കാരനുള്ള ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും മെഡലും ടീ ഷർട്ടും സമ്മാനിക്കും.

ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് യുവജന സഖ്യം പ്രസിഡന്റ് റവ. ബിനു സി. സാമുവൽ അറിയിച്ചു.

റിപ്പോർട്ട്: ബെന്നി പരിമണം