ഹൂസ്റ്റൻ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ അസോസിയേഷൻ രൂപീകരിച്ചു
Wednesday, October 12, 2016 1:01 AM IST
ഹൂസ്റ്റൻ: ഗ്രേറ്റ് ഹൂസ്റ്റൻ മലയാളി അസോസിയേഷൻ ഹാളിൽ കൂടിയ പത്തനംതിട്ട നിവാസികളുടെ യോഗത്തിൽ വെച്ച് നാടിന്റെ സാമൂഹ്യവും സാസ്കാരിക തനിമയും നിലനിർത്തുവാനും ഭാവി തലമുറയ്ക്കു നാടിന്റെ പൈത്യകം പകർന്നു നൽകുന്നതിനും നാടിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും വേണ്ടി ഹൂസ്റ്റൻ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ അസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.

ഫൊക്കാന മുൻ പ്രസിഡന്റ് ശശിധരൻ നായർ പ്രസിഡന്റായും ഒഐസിസി മുൻ ഗ്ലോബൽ ട്രഷറർ ജയിംസ് കൂടൽ ജനറൽ സെക്രട്ടറിയായും അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി . വേൾഡ് മലയാളി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാടൻ, മലയാളി അസോസിയേഷൻ പ്രസിഡന്റ് അബ്രഹാം കെ .ഈപ്പൻ, മുൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്് പൊന്നുപിള്ള (വൈസ് പ്രസിഡന്റുമാർ), മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് മാത്യൂ (ജീമോൻ) (ജോയിൻറ് സെക്രട്ടറി) , ഷാജി കല്ലൂർ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.



സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ 914 987 1101 ഫോൺ നമ്പറിൽ ബന്ധപ്പെടുക. അസോസിയേഷൻ രൂപികരണ യോഗത്തിൽ മുൻ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ പി. മോഹൻ രാജ് പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം