ഫ്ളോറിയാന്റെ സംസ്കാരം ഒക്ടോബർ 12ന്
Tuesday, October 11, 2016 8:18 AM IST
ഗ്ലാഡ്ബെക്ക്: ഗ്ലാഡ്ബെക്കിൽ കഴിഞ്ഞ ദിവസം മരിച്ച കണിയാംപറമ്പിൽ ഫ്ളോറിയാൻ (38)ന്റെ സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 12 ന് (ബുധൻ) 11ന് സെന്റ് ജോഹാനസ് ദേവാലയത്തിൽ (St. Johanneskirche, Johannesstrasse 34, 46240 Bottrop-Boy) ദിവ്യബലിയോടുകൂടി ആരംഭിച്ച് സംസ്കാരം ബോട്രൂപ്പ് നോർത്ത് സെമിത്തേരിയിൽ. (Nordfriedhof Bottrop, Nordring 53, 46240 Bottrop)

ഭാര്യ ജൂലിയ. മകൻ: സാമുവൽ (3).

ജർമനിയിലെ ബ്രാഹ്റ്റാലിൽ താമസിക്കുന്ന ചമ്പക്കുളം സ്വദേശി കണിയാംപറമ്പിൽ തോമസിന്റെയും കാതറിന്റെയും (കാപ്പുംതല, കടുത്തുരുത്തി) മൂത്ത മകനാണ് ഫ്ളോറിയാൻ. ഏക സഹോദരൻ ഡൊമിനിക്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ