ഫരീദാബാദ് രൂപത കാരുണ്യഭിഷേക കൺവൻഷൻ ഒക്ടോബർ 14, 15, 16 തീയതികളിൽ
Tuesday, October 11, 2016 4:04 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഏഴാമത് സാന്തോം ബൈബിൾ കൺവൻഷൻ ഒക്ടോബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. INA യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് കൺവൻഷൻ.

14 ന് (വെള്ളി) രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്നു ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജോസ് പുതിയേടത്ത് എന്നീ ധ്യാനഗുരുക്കന്മാർ നയിക്കുന്ന കാരുണ്യാഭിഷേക കൺവൻഷനിൽ ജപമാല, വചനപ്രഘോഷണം, വിശുദ്ധ കുർബാന, രോഗശാന്തിശുശ്രൂഷ, ആരാധന എന്നീ ശുശ്രൂഷകൾ നടക്കും. ഫാ. ജയിംസ് ഏഴാനിക്കാട്ട്, ഫാ. ബേസിൽ മുക്കൻതോട്ടം എന്നിവർ ആരാധന നയിക്കും.

യുദ്ധത്തെ അനുകൂലിച്ചും പ്രോത്സാഹിപ്പിച്ചും സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വികാര നിർഭരമായ പ്രസംഗങ്ങളിലും ചിന്തകളിലും ചർച്ചകളിലും വീണുപോകാതെ, യുദ്ധം ഒഴിവാക്കപ്പെടാനും സമാധാനം നിലനിൽക്കുവാൻവേണ്ടിയും കൺവൻഷന്റെ അവസാന ദിവസം രൂപതയിൽ പ്രാർഥനാ ദിവസമായി ആചരിക്കും. വൈകുന്നേരം നലിനു നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവൻഷൻ സമാപിക്കും.

കൺവൻഷൻ ജനറൽ കൺവീനറായ മോൺ. ജോസ് ഇടശേരിയുടെ നേതൃത്വത്തിൽ ഫാ. ഫ്രാൻസിസ് ചെങ്ങിണിയാടൻ സിഎസ്ടി, ഫാ. വർഗീസ് ഇത്തിത്തറ എന്നിവരാണ് പരിപാടികൾ കോഓർഡിനേറ്റ് ചെയ്യുന്നത്.

വിവരങ്ങൾക്ക്: ഫാ. മാത്യു കിഴക്കേചിറ 09999762328