മേരിലാൻഡിലെ നിത്യസഹായമാതാപള്ളി ടീം രണ്ടാം വർഷവും വിജയികളായി
Tuesday, October 11, 2016 2:23 AM IST
വാഷിംഗ്ടൺ ഡിസി : എക്യൂമിനിക്കൽ കൗൺസിൽ ഓഫ് കേരളാ ക്രിസ്ത്യൻസ് വാഷിംഗ്ടൺ ഡിസി യുടെ 2016 ലെ വാർഷിക പിക്നിക്കിനോടനുബന്ധിച്ചു നടത്തിയ വോളിബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വർഷവും മേരിലാൻഡിലെ നിത്യസഹായ മാതാ പള്ളി ടീം വിജയികളായി.

എക്യൂമിനിക്കൽ കൗൺസിൽ അംഗങ്ങളായ പള്ളികളിൽ നിന്നുള്ള ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും വിജയികളായ ടീം അംഗങ്ങളെ മിഷൻ ഡയറക്ടർ ഫാ. മാത്യു പുഞ്ചയിലും ഇടവകാംഗങ്ങളും അനുമോദിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം