മാധ്യമ ശ്രീ പുരസ്കാരം: ആദ്യ സ്പോൺസറായി ജയ്മോൻ നന്തികാട്ട്
Tuesday, October 11, 2016 1:51 AM IST
ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മാധ്യമശ്രീ അവാർഡിന് ഷിക്കാഗോയിൽ നിന്ന് ആദ്യ സ്പോൺസർ.

നവംബർ 19ന് ഹൂസ്റ്റണിൽ നടക്കുന്ന മാധ്യമ ശ്രീ പുരസ്കാരത്തിനുള്ള അനുമോദന കുറിപ്പായിട്ടാണ് ജയ്മോൻ നന്തികാട്ടിലിന്റെ സ്പോാൺസർഷിപ്പിനെ കാണുന്നതെന്ന് പ്രസിഡന്റ് ശിവൻ മുഹമ്മ, സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് എന്നിവർ അറിയിച്ചു.

ഈ വർഷത്തെ മാധ്യമ ശ്രീ അവാർഡിന് തെരെഞ്ഞെടുത്തിരിക്കുന്നത് പ്രമുഖ മാധ്യമ പ്രവർത്തകയും ഇപ്പോൾ ആറന്മുള എംഎൽഎയുമായ വീണാ ജോർജിനെയാണ്. ഒരു ലക്ഷം രൂപ, ശില്പം, അമേരിക്കൻ പര്യടനം എന്നിവ അടങ്ങുന്നതാണ് അവാർഡ്.

പരിപാടികളുടെ വിജയത്തിനായി ശിവൻ മുഹമ്മ, ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കടാപ്പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് അനിൽ ആറന്മുള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ശിവൻ മുഹമ്മ: 6305630436, ജോർജ് കാക്കനാട്ട് 2817238520, അനിൽ ആറന്മുള 7138827272.

<ആ>റിപ്പോർട്ട്: ജോസ് കാടാപുറം