ഒരുമയുടെ സന്ദേശമുയർത്തി എംഎംഎഫ് ഓണാഘോഷം
Sunday, October 9, 2016 6:56 AM IST
കുവൈത്ത്: മലയാളി മീഡിയ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വഫ്രയിലെ ഫാം ഹൗസിൽ നടന്ന ആഘോഷ പരിപാടികൾ മാർക്ക് ഇന്റർനാഷണൽ സിഇഒ സുരേഷ് പിള്ള ഉദ്ഘാടനം ചെയ്തു. മീഡിയ കൺവീനർ സലിം കോട്ടയിൽ അധ്യക്ഷത വഹിച്ചു. എംഎംഎഫ് കുടുബാംഗങ്ങൾ പൂവും പൂവിളികളുമായി അത്തപ്പൂക്കളമിട്ട് തുടങ്ങിയ ആഘോഷ പരിപാടികൾക്ക് നിജാസ് കാസിം, അനിൽ പി. അലക്സ് എന്നിവർ നേതൃത്വം നൽകി.

തുടർന്നു നടന്ന ഗാനമേളയും വിവിധ കായിക മത്സരങ്ങളും കാണികൾക്ക് അവസ്മരണീയമായ അനുഭവമായി. ഇരുപതിലേറെ വിഭവങ്ങൾ ഒരുക്കിയ ഓണ സദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. അനിൽ കേളോത്ത്, സത്താർ കുന്നിൽ, ഹിക്മത്ത്, മുഹമ്മദ് റിയാസ്, നൗഫൽ മുടാടി, ജലിൻ തൃപ്പയാർ, റെജി ഭാസ്കർ, സുനോജ് നമ്പ്യാർ, അനിൽ പി.അലക്സ്, നിജാസ് കാസിം എന്നിവർ സംസാരിച്ചു.