സാൽമിയയിൽ കല്യാൺ ജ്വല്ലേഴ് പുതിയ ഷോറൂം തുറന്നു
Sunday, October 9, 2016 6:54 AM IST
കുവൈത്ത്: സാൽമിയ അൽ സലാം മാളിൽ കല്യാൺ ജ്വല്ലേഴ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. കല്യാൺ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറും സിനിമാതാരങ്ങളുമായ നാഗാർജുന, പ്രഭു, മഞ്ജു വാര്യർ എന്നിവർ ചേർന്ന്് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. കല്യാൺ ജ്വല്ലേസിന്റെ കുവൈത്തിലെ നാലാമത്തെ ഷോറൂമാണ് സാൽമിയ അൽ സലാം മാളിലേത്.

അതിവിശിഷ്‌ടമായ സ്വർണ, ഡയമണ്ട്, സ്റ്റഡഡ് ആഭരണങ്ങളുടെ ശേഖരമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ജനപ്രിയമായ ഡാൻസിംഗ് ഡയമണ്ടുകളുടെ ശേഖരം ഗ്ലോ, അറബിക് വിവാഹാഭരണങ്ങളായ അമീര, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകൾ അടങ്ങിയ അപൂർവ, കൈവിരുതാൽ തീർത്ത പാരമ്പര്യ ആഭരണങ്ങളായ മുദ്ര, അമൂല്യകല്ലുകൾ ഉൾക്കൊള്ളുന്ന രംഗ്, കാലാതീതമായ പരമ്പരാഗത ആഭരണങ്ങളുടെ നിമാഹ്, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, എല്ലാ ഭാവങ്ങളും ഉൾക്കൊള്ളുന്ന ഡയമണ്ടുകളായ ലയ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്‌താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 175 കുവൈറ്റി ദിനാറിന്റെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്വർണനാണയവും 175 കുവൈറ്റി ദിനാറിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർണനാണയങ്ങളും നിബന്ധനകൾക്ക് വിധേയമായി സൗജന്യമായി ലഭിക്കും. നവംബർ 30 വരെ കല്യാൺ ജൂവലേഴ്സിന്റെ കുവൈറ്റിലെ ഷോറൂമുകളിൽനിന്ന് ഈ ഓഫർ സ്വന്തമാക്കാം.

റിപ്പോർട്ട്: സലിം കോട്ടയിൽ