ഓണാഘോഷങ്ങൾ
Saturday, October 8, 2016 8:13 AM IST
ന്യൂഡൽഹി: ജനനി കുടുംബശ്രീയുടെ അഞ്ചാമത് ഓണാഘോഷം ഒക്ടോബർ ഒമ്പതിന് (ഞായർ) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഉച്ചയ്ക്ക് 12 മുതൽ ആർകെ പുരം സെക്ടർ അഞ്ചിലുള്ള എംസിഡി പാരിൽ ആണ് ആഘോഷ പരിപാടികൾ. വിവിധ കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. വിവരങ്ങൾക്ക്: 9643778272

ഡിഎംഎ മഹിപാൽപുർ കപാസാര ഏരിയയുടെ ഓണാഘോഷം ഒക്ടോബർ ഒമ്പതിന് (ഞായർ) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ ഒമ്പതിന് സൗത്ത് ഡൽഹി നിഗം പ്രതിഭ ഗേൾസ് സ്കൂളിലാണ് ആഘോഷ പരിപാടികൾ. വിവിധ കലാമത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. വിവരങ്ങൾക്ക്: 9811173643.