ഒരുമയുടെ ഓണാഘോഷം വൻ വിജയമായി
Saturday, October 8, 2016 8:12 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ റിവർ സ്റ്റോൺ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 17ന് (ശനി) സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ.

വൈകുന്നേരം ആറിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി മാവേലിയേയും വിശിഷ്‌ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. മാവേലിയായി ജോൺസൻ വേഷമിട്ടു. തുടർന്നു കേരളത്തിന്റെ തനതു കലാരൂപങ്ങളായ തിരുവാതിരയും വള്ളംകളിയും അരങ്ങേറി.

പൊതു സമ്മേളനം വിശിഷ്‌ടാതിഥികളും ഒരുമയുടെ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. FORTBEND COUNTY SHERIFF OFFICER TROY E. NEHLS മുഖ്യാതിഥിയായിരുന്നു. DEPUTY SHERIFF ERIC ഉം ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ജോയി പൗലോസ് അധ്യക്ഷത വഹിച്ചു. ഒരുമ വൈസ് പ്രസിഡന്റ് സെലിൻ ബാബു, ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. സ്മിത, ജെറിൽ എന്നിവർ എം.സി മാരായി പ്രവർത്തിച്ചു.

ചടങ്ങിൽ ഒരുമയുടെ സ്‌ഥാപകരിൽ ഒരാളും എഴുത്തുകാരനുമായ ഷിജു തച്ചമ്പലിന്റെ ഓടി മറയുന്ന ഓർമകൾ എന്ന പുസ്തകം പരിചയപ്പെടുത്തി.

വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. ഒരുമ മുൻ പ്രസിഡന്റ് ജോ തെക്കേനാത്ത് കലാപരിപാടികളുടെ കോർഡിനേറ്ററായിരുന്നു.

ഒരുമയുടെ മുൻ ഭാരവാഹികൾ, നിലവിലുള്ള കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം