സംസ്കൃതി ന്യൂ സലാത്ത യൂണിറ്റ് ഭാരവാഹികൾ
Saturday, October 8, 2016 8:10 AM IST
ദോഹ: സംസ്കൃതി ന്യൂ സലാത്ത യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്കൃതി കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും മുൻ പ്രസിഡന്റുമായ അഹമ്മദ്കുട്ടി അരളായിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒമർ ബാനിഷ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എ.എച്ച്. സലാം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ, പ്രസിഡന്റ് എ.കെ. ജലീൽ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, പ്രമോദ് ചന്ദ്രൻ, ഓമനക്കുട്ടൻ പരുമല, ഉസ്മാൻ റെഡ്, പി.വി. ബൈജു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ഒമർ ബാനിഷ് (പ്രസിഡന്റ്), രഞ്ജിത്ത്, ഇബ്രാഹിം (വൈസ് പ്രസിഡന്റുമാർ), എ.എച്ച്. സലാം (സെക്രട്ടറി), അക്വിൻലാൽ, അനിൽ കുമാർ (ജോ. സെക്രട്ടറിമാർ) എന്നിവരേയും 23 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു.