വ്യാപാര കരാറിനെ എതിർക്കുന്നത് അമേരിക്കൻ വിരുദ്ധർ: മെർക്കൽ
Saturday, October 8, 2016 8:09 AM IST
ബർലിൻ: ട്രാൻസ് അറ്റ്ലാന്റിക് വ്യാപര കരാറിൽ യൂറോപ്യൻ യൂണിയനും യുഎസും ഒപ്പുവയ്ക്കുന്നതിനെ എതിർക്കുന്നതിനു പിന്നിൽ അന്ധമായ അമേരിക്കൻ വിരോധം മാത്രമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

യുഎസിനു പകരം റഷ്യയുമായാണ് കരാറിനായി ചർച്ച നടത്തുന്നതെങ്കിൽ ഇതിന്റെ പകുതി എതിർപ്പുപോലും വരുമായിരുന്നില്ലെന്നും മെർക്കൽ അഭിപ്രായപ്പെട്ടു.

2013ലാണ് യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ ട്രാൻസ് അറ്റ്ലാന്റിക് വ്യാപാര കരാർ സംബന്ധിച്ച ചർച്ച തുടങ്ങിയത്. യാഥാർഥ്യമായാൽ 850 മില്യൻ ഉപയോക്‌താക്കൾ ഉൾപ്പെടുന്ന, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണിയാണ് സൃഷ്‌ടിക്കപ്പെടാൻ പോകുന്നത്.

എന്നാൽ, ജർമനി അടക്കമുള്ള രാജ്യങ്ങളിൽ ഉയരുന്ന ശക്‌തമായ എതിർപ്പുകൾ കാരണം കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചാൻസലറുടെ പ്രതികരണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ