എസ്എംവൈഎം അബുദാബി ഘടകം മൂന്നാം വാർഷികവും കുടുംബസംഗമവും നടത്തി
Saturday, October 8, 2016 6:39 AM IST
അബുദാബി: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനായ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) അബുദാബി ഘടകം മൂന്നാം വാർഷികവും കുടുംബസംഗമവും വെള്ളിയാഴ്ച്ച മുസഫ കോക്കനട്ട് ലഗൂൺ റസ്റ്ററന്റ് ഹാളിൽ ആഘോഷിച്ചു.

സംഗമം വൈസ് പ്രസിഡന്റ് ജേക്കബ് ചാക്കോ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സച്ചിൻ ജോ, ജെനോ ജോസഫ് എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ സഭയ്ക്ക് ഒരു സഭാ സംവിധാനം ഗൾഫ് നാടുകളിൽ ഇതുവരെ ആകാത്തതിൽ കുടുംബസംഗമം ആശങ്ക പങ്കുവച്ചു. മരിയ ബിജു, സെറ സിജോ, ആൽഫി ബിജു, ജേക്കബ് കുരുവിള, പീറ്റർ ചാക്കോ, പ്രിൻസ് മാത്യു, എൽസ ബിജു തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജെന്നി പ്രവീൺ, സെറ സിജോ, ലിജോ ജോർജ് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി. തുടർന്നു SMYM മ്യൂസിക് ടീമിന്റെ സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജോമോൻ ഉലഹന്നാൻ, ജിബിൻ ജോസഫ്, ഷിജോ വർഗീസ്, ടിൻസൻ, എൽജോ സന്തോഷ് തുടങ്ങിയവർ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടികൾക്ക് ടോം ജോസ്, നോബിൾ കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.

സംഗമത്തിൽ 2016–17 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളായി ജേക്കബ് ചാക്കോ (പ്രസിഡന്റ്), ജിജോ പി. തോമസ്, ജിജോ ജയിംസ്, ഷാനി ബിജു (വൈസ് പ്രസിഡന്റുമാർ), ജെനോ ജോസഫ് (ജനറൽ സെക്രട്ടറി), ജസ്റ്റിൻ കെ. മാത്യു, അമൽ ചാക്കോ, സ്മിത നിക്കി (സെക്രട്ടറിമാർ), ജിബിൻ ഫ്രാൻസിസ് (ട്രഷറർ), ജിതിൻ ജോണി (ജോ. ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടിൻസൻ ദേവസി, തോംസൺ ആന്റോ, ബിജു കെ. തോമസ്, ചിന്നു റോബിൻ എന്നിവരേയും കൗൺസിൽ അംഗങ്ങളായി ബിജു ഡൊമിനിക്, ബിജു മാത്യു, സുനിൽ സെബാസ്റ്റ്യൻ, സുനിൽ മാത്യു, റോയ്മോൻ, നോബിൾ കെ. ജോസഫ്. അനിമേറ്റേഴ്സ് ജോജി അലക്സാണ്ടർ, പീറ്റർ ചാക്കോ, റോസി ബിജു എന്നിവരേയും ഓർഗനൈസർ ടോം ജോസിനെയും എക്സ് ഒഫീഷ്യോ ആയി നോബിൾ ജേക്കബിനേയും യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള